Latest Videos

വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യഅകലം പാലിച്ചില്ല; എരുമേലിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Jun 5, 2021, 10:57 AM IST
Highlights

കെഎസ്ആര്‍ടിസിക്ക് സമീപമുള്ള രാജ ഹോട്ടലില്‍ നിന്നായിരുന്നു എരുമേലി ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കിയിരുന്നത്. 85ഓളം പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുപോവുന്നതിനിടയിലാണ് സംഭവം. 

ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ല. കേസെടുത്ത് എരുമേലി പൊലീസ്. ആഹാരം നിറച്ച് വാര്‍പ്പ് രണ്ട് വശങ്ങളില്‍ നിന്നായി പിടിച്ചത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് പരാതി. എരുമേലി കെഎസ്ആര്‍ടിസിക്ക് സമീപമാണ് സംഭവം. കെഎസ്ആര്‍ടിസിക്ക് സമീപമുള്ള രാജ ഹോട്ടലില്‍ നിന്നായിരുന്നു എരുമേലി ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കിയിരുന്നത്.

85ഓളം പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുപോവുന്നതിനിടയിലാണ് സംഭവം. വാഹനത്തിലേക്ക് വാര്‍പ്പ് കയറ്റുന്നതിനിടയിലാണ് പൊലീസ് എത്തുന്നത്. എന്നാല്‍ ഹോട്ടലിന് മുന്‍പില്‍ ആളുകൂടിയതിനാണ് കേസ് എടുത്തതെന്നാണ് എരുമേല് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കി. വാര്‍പ്പ് പിടിക്കുമ്പോള്‍ എങ്ങനെ സാമൂഹ്യ അകലം പാലിക്കുമെന്നാണ് ഹോട്ടല്‍ ഉടമയുടെ ചോദ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!