ഗുഡ്സ് ഓട്ടോയില്‍ നിവർത്തിവെച്ച കുട തട്ടി വൃദ്ധന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

Published : Dec 16, 2024, 09:22 PM IST
ഗുഡ്സ് ഓട്ടോയില്‍ നിവർത്തിവെച്ച കുട തട്ടി വൃദ്ധന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

Synopsis

മനുഷ്യ ജീവന് അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് കേസ്. KL-11-AA-3276 ഗുഡ്സ് ഓട്ടോയുടെ ഡ്രൈവറാണ് പ്രതി.

കോഴിക്കോട്: ഓടുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തിവെച്ച വലിയ കുട തട്ടി വൃദ്ധന് പരിക്ക് പറ്റിയ സംഭവത്തില്‍ കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തു. വാഹനത്തിൻ്റെ ഡ്രൈവറെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. KL-11-AA-3276 ഗുഡ്സ് ഓട്ടോയുടെ ഡ്രൈവരെ പ്രതി പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കക്കോടി പാലത്തിൽ വെച്ചായിരുന്നു അപകടം. തണ്ണീർപന്തൽ സ്വദേശിയായ മാധവൻ നമ്പീശനാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.

വെള്ളിയാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട് കക്കോടി പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിലെ വീതി കുറഞ്ഞ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വഴിയോരങ്ങളിലും മറ്റും ഗുഡ്സ് ഓട്ടോയിൽ സാധനങ്ങള്‍ വിൽക്കുന്ന ഓട്ടോറിക്ഷയുടെ കുടയാണ് അപകടത്തിനിടയാക്കിയത്. വാഹനം ഓടിക്കുമ്പോള്‍ ഇത് മടക്കിവെച്ചിരുന്നില്ല. കക്കോടി പാലത്തിൽ വെച്ച് വേഗതയിൽ പോവുകയായിരുന്ന ഓട്ടോയിൽ നിന്ന് കാറ്റ് പിടിച്ച് കുട താഴേക്ക് ചെരിഞ്ഞു. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികന്‍റെ മുഖത്തേക്കാണ് കുട വീണത്. കുട വീണത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ വയോധികൻ പിന്നിലേക്ക് അടിച്ചുവീഴുകയായിരുന്നു. പിന്നിൽ വന്ന കാര്‍ ഡ്രൈവര്‍ വയോധികൻ വീഴുന്നത് കണ്ട ഉടനെ കാര്‍ വെട്ടിച്ചുമാറ്റി ബ്രേക്ക് ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലത്ത് വീണ വയോധികൻ കാറിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ