മരണത്തിൽ ദുരൂഹത; അമ്മയുടെ പരാതിയിൽ മകന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം

By Web TeamFirst Published Oct 16, 2019, 7:06 PM IST
Highlights

കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ബാവ മരിച്ചിരുന്നു. എന്നാൽ ഡോക്ടമാർ ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.  

കൽപറ്റ: രണ്ടാഴ്ച മുൻപ് മരിച്ച വയനാട് മുട്ടിൽ സ്വദേശി ബാവാ യൂസഫിന്റെ മൃതദേഹം നാളെ വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ബാവ മരിച്ചിരുന്നു. എന്നാൽ ഡോക്ടമാർ ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.

മാതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. മകന്റെ മരണത്തിൽ സംശയമുണ്ടെന്നും മരണം സംബന്ധിച്ച് പൊലീസിനെയോ ബന്ധുക്കളെയോ ആശുപത്രി അധികൃതർ വിവരങ്ങൾ അറിയിച്ചിരുന്നില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം പത്തുവർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരൻ ആദര്‍ശിന്‍റെ മൃതദേഹവും ഇത്തരത്തില്‍ പുറത്തെടുത്തിരുന്നു. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പുറത്തെടുത്ത് പരിശോധന നടത്തിയത്. മെഡിക്കൽ കോളേജിലെ ഫൊറൻസിക് ഡോക്ടറുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. 

Read More:ഭരതന്നൂരിൽ 10 വർഷം മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദർശിനെ പിന്നിട് വീടിന് സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂർ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിൽ പാങ്ങോട് പൊലീസിന്‍റെ ഭാഗത്ത് ​ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ആദർശിന്‍റെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടർന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് ക്രൈംബ്രാഞ്ച് കേസെറ്റെടുത്തത്.

click me!