മണ്ണിടിച്ചിലിനെ തുറന്ന് അടച്ചിട്ട പൊന്മുടി നാല് മാസത്തിന് ശേഷം തുറന്നപ്പോൾ, നന്നേ തിരക്ക്, നല്ല പണിയും!

By Nikhil PradeepFirst Published Dec 18, 2022, 9:52 PM IST
Highlights

കല്ലാർ മുതൽ ഹിൽടോപ്പ് വരെയുള്ള പ്രദേശങ്ങളിൽ  പലയിടങ്ങളിലും റോഡിന്‍റെ ഒരു ഭാഗം അടച്ച നിലയിലാണ്.

തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുറന്ന് അടച്ച പൊന്മുടി വിനോദസഞ്ചാര കേന്ദ്രം നാലു മാസങ്ങൾക്ക് ശേഷം തുറന്നു നൽകുമ്പോൾ നല്ല രീതിയിലുള്ള തിരക്കാണ് അവധി ദിനങ്ങളിൽ അനുഭവപ്പെടുന്നത്. കോടമഞ്ഞിൽ മൂടിയ പൊന്മുടി സന്ദർശിക്കാൻ തിരക്ക് ദിനംപ്രതി വർദ്ധിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് എത്തിപ്പെടേണ്ട റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. കല്ലാർ മുതൽ ഹിൽടോപ്പ് വരെയുള്ള പ്രദേശങ്ങളിൽ  പലയിടങ്ങളിലും റോഡിന്‍റെ ഒരു ഭാഗം അടച്ച നിലയിലാണ്.

ചില ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം ഉപേക്ഷിച്ച കോൺക്രീറ്റ് റോഡിൽ കട്ടി പിടിച്ച് കിടക്കുന്ന അവസ്ഥയാണ്. ചില സ്ഥലങ്ങളിൽ മെറ്റൽ കഷണങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന അവസ്ഥയാണ്. ഇത് ഹെയർപിൻ വളവുകൾ കേറുന്ന വാഹന യാത്രകൾക്ക് പ്രത്യേകിച്ച് ഇരചക്ര വാഹന യാത്രകൾക്ക് അപകട സാധ്യത വർദ്ധിക്കുകയാണ്. റോഡ് നവീകരണം തുടരുന്നതിനാൽ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ക്രിസ്മസ് അവധി കൂടി വരുന്നതോടെ സാധാരണയിൽ നിന്ന് അധികം സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Videos

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

അതേസമയം തുറന്നതിന് പിന്നാലെ പൊന്മുടിയിലേക്കുള്ള ബസ് സർവീസുകളുടെ സമയവിവരം പ്രസിദ്ധീകരിച്ച് കെ എസ് ആ‌ർ ടി സിയടക്കം രംഗത്തെത്തിയിട്ടുണ്ട്. പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാമെന്ന്  കെ എസ് ആ‌ർ ടി സി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും  നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണെന്നും  കെ എസ് ആ‌ർ ടി സി ബസ് സർവീസുകളുടെ സമയവിവരം പ്രസിദ്ധീകരിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, വിതുര, നെടുമങ്ങാട്, വെഞ്ഞാറമൂട്, പൂവാർ, കാട്ടാക്കട, വെള്ളനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബസ് യാത്രയുടെ വിവരങ്ങളാണ് കെ എസ് ആ‌ർ ടി സി ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചത്.

ബസ് യാത്ര വിവരങ്ങൾ ചുവടെ

പൊന്മുടിയിലേക്കുള്ള KSRTC ബസ് സർവീസുകളുടെ സമയവിവരം*

വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് :

07.10AM

08. 30 AM

09.40AM

11.00AM

11.50AM

02.30PM

03.15PM

04.10PM

തിരുവനന്തപുരത്ത് നിന്നും പൊന്മുടിയിലേയ്ക്ക്:

05.30AM

08.15AM

09.20AM

12.50PM

02.30PM

നെടുമങ്ങാട് നിന്നും പൊന്മുടിയിലേക്ക്:

06.20AM

07.50AM

08.50AM

10.10AM

11.00AM

01.40PM

02.30PM

03.20PM

വെഞ്ഞാറമൂട് നിന്നും പൊന്മുടിയിലേയ്ക്ക്:

10.10AM

പൂവാറിൽ നിന്നും പൊന്മുടിയിലേയ്ക്ക്:

06.00AM

നെയ്യാറ്റിൻകര നിന്നും പൊന്മുടിയിലേക്ക്:

06.20 AM

കാട്ടാക്കടയിൽ നിന്നും പൊന്മുടിയിലേക്ക്:

06.40AM

01.45PM

വെള്ളനാട് നിന്നും പൊന്മുടിയിലേക്ക്:

07.10AM

02.10PM

പൊന്മുടിയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കുള്ള

സർവീസുകളുടെ സമയവിവരം

️08.25AM പൊന്മുടി-തിരുവനന്തപുരം

പൊന്മുടി (08.25AM)

വിതുര (09.25AM)

നെടുമങ്ങാട് (10.15AM)

തിരുവനന്തപുരം (11.05AM)

10.15AM പൊന്മുടി-കാട്ടാക്കട

പൊന്മുടി (10.15AM)

വിതുര (10.55AM)

നെടുമങ്ങാട് (12.05PM)

വെള്ളനാട് (12.30PM)

കാട്ടാക്കട (12.55PM)

️10.50AM പൊന്മുടി-വിതുര

പൊന്മുടി (10.50AM)

വിതുര (11.40AM)

12.50PM പൊന്മുടി-തിരുവനന്തപുരം

പൊന്മുടി (12.50PM)

വിതുര (01.40PM)

നെടുമങ്ങാട് (02.40PM)

തിരുവനന്തപുരം (03.30PM)

️01.30PM പൊന്മുടി-വെഞ്ഞാറമൂട്

പൊന്മുടി (01.30PM)

വിതുര (02.20PM)

നെടുമങ്ങാട് (03.20PM)

വെഞ്ഞാറമൂട് (04.10PM)

04.00PM പൊന്മുടി-തിരുവനന്തപുരം

പൊന്മുടി (04.00PM)

വിതുര (04.45PM)

നെടുമങ്ങാട് (05.50PM)

തിരുവനന്തപുരം (06.40PM)

️05.00PM പൊന്മുടി-നെയ്യാറ്റിൻകര

പൊന്മുടി (05.00PM)

വിതുര (05.50PM)

നെടുമങ്ങാട് (06.50PM)

വെള്ളനാട് (07.15PM)

കാട്ടാക്കട (07.40PM)

നെയ്യാറ്റിൻകര (08.05PM)

05.40PM പൊന്മുടി-നെടുമങ്ങാട്

പൊന്മുടി (05.40PM)

വിതുര (06.30PM)

നെടുമങ്ങാട് (07.30PM)

യാത്രാസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്

കെ എസ് ആർ ടി സി വിതുര: Phone:04722858686.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011

എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബന്ധപ്പെടാവുന്നതാണ്.

click me!