Covid 19 : കൊവിഡ് ഉയരുന്നു, പൊന്മുടിയിൽ സന്ദർശക വിലക്ക്; അഗസ്ത്യാർകൂടം ട്രക്കിംഗിന് 50 പേർക്ക് പ്രവേശനം

By Web TeamFirst Published Jan 16, 2022, 10:28 PM IST
Highlights

മറ്റന്നാൾ മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. നേരത്തെ ബുക്ക് ചെയ്തവരെ നാളെ കയറ്റി വിടും. നേരത്തെ ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ (Ponmudi) സന്ദർശകർക്ക് വിലക്ക്. പൊന്മുടി ഇക്കോ ടൂറിസത്തിൽ 18.01.2022 ചൊവ്വാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മറ്റന്നാൾ മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. നേരത്തെ ബുക്ക് ചെയ്തവരെ നാളെ കയറ്റി വിടും. നേരത്തെ ഓൺലൈൻ ബുക്കിങ്‌ ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. 

അഗസ്ത്യാർകൂടം ട്രക്കിംഗിന് അമ്പത് പേർക്ക് മാത്രം പ്രവേശനം

കൊവിഡ്, ഒമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ചൊവ്വാഴ്ച (18.01.2022) മുതൽ ഓൺലൈനായി ഓരോ ദിവസവും ബുക്ക് ചെയ്ത ആദ്യത്തെ അമ്പത് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓരോ ദിവസത്തെയും ബുക്കിംഗ് ലിസ്റ്റ് വനം വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓൺലൈൻ ബുക്കിങ്‌ ചെയ്ത ശേഷിക്കുന്നവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 0471 2360762 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

click me!