15 വർഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ഓര്‍മ വന്നത് മദ്യപാനത്തിനിടെ; പൊന്നൂക്കര കൊലപാതകം തര്‍ക്കത്തിനൊടുവിൽ

Published : Feb 26, 2025, 08:12 PM IST
15 വർഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ഓര്‍മ വന്നത് മദ്യപാനത്തിനിടെ; പൊന്നൂക്കര കൊലപാതകം തര്‍ക്കത്തിനൊടുവിൽ

Synopsis

പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്.

തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. 

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ്  സുധീഷ് മരിച്ചത്. 15 വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യപിക്കുന്നതിനിടയിൽ ആയിരുന്നു ഇക്കാര്യം സുധീഷിന് ഓര്‍മ വന്നത്. ഇത് ചോദ്യം ചെയ്ത് ഒടുവിൽ മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്റെ മുതുകില്‍ ആസ്‌ട്രോ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് തെരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി