മാവോയിസ്റ്റ് തെരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം

Published : Feb 26, 2025, 07:03 PM IST
മാവോയിസ്റ്റ് തെരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്  കാട്ടുതേനീച്ചയുടെ ആക്രമണം

Synopsis

12 തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കും നാട്ടുകാരനായ ഒരാള്‍ക്കും പരിക്കേറ്റു. 

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി വനമേഖലയില്‍ മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം. മേലെ കക്കാട് വനത്തില്‍ വച്ചാണ് സംഭവം. 12 തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കും നാട്ടുകാരനായ ഒരാള്‍ക്കും പരിക്കേറ്റു. 

പെരുമണ്ണാമൂഴി എസ്‌ഐ ജിതിന്‍വാസ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് എസ്‌ഐ ബിജിത്, ഹവില്‍ദാര്‍ വിജിന്‍, കമാന്റോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സില്‍, വനിതാ കമാൻഡോകളായ നിത്യ, ശ്രുതി, ദര്‍ശിത നാട്ടുകാരനായ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാവോയിസ്റ്റ് വധം: പാര്‍ട്ടിയോഗത്തിൽ ന്യായീകരിച്ച് പിണറായി വിജയൻ, നിലപാട് എടുക്കാതെ സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ