അപകടത്തിനും തളര്‍ത്താനായില്ല ഈ പോരാട്ടവീര്യത്തെ; ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതി ചന്ദന

By Web TeamFirst Published May 28, 2020, 2:27 PM IST
Highlights

നട്ടെല്ലിനും മുതുകെല്ലിനും തുടയെല്ലിനും താടിഎല്ലിനും സാരമായ പരിക്കേറ്റ ചന്ദനയ്ക്ക് ആംബുലന്‍സില്‍ ചാരി ഇരുന്ന് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളധികൃതര്‍ ഒരുക്കുകയായിരുന്നു. മാസ്‌ക്കും സാനിട്ട സൈറും നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എ ഡി വിശ്വനാഥന്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷാ നടപടിയിലേയ്ക്ക് കടന്നത്. 

പൂച്ചാക്കല്‍: കഴിഞ്ഞ മാർച്ച് 10 ന് പൂച്ചാക്കൽ നാടിനെ നടുക്കിയ കാർ അപകടത്തില്‍ പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി ചന്ദന പരീക്ഷ എഴുതിയത് ആംബുലന്‍സില്‍ ഇരുന്ന്. രാവിലെ 9.15ന് മാതാ പിതാക്കളായ പാണാവള്ളി പതിനാറാം വാര്‍ഡില്‍ കോണത്തേഴത്ത് ചന്ദ്രബാബു - ഷീല എന്നിവര്‍ക്കൊപ്പമാണ്  ചന്ദന പരീക്ഷാ സെന്ററായ ശ്രീകണ്‌ഠേശ്വരത്തെ സ്‌കൂളിലെത്തിയത്.

അമിതവേഗം: കാര്‍ ഇടിച്ച് തെറിപ്പിച്ചത് നാല് വിദ്യാര്‍ത്ഥിനികളെ അടക്കം ആറുപേരെ- വീഡിയോ

നട്ടെല്ലിനും മുതുകെല്ലിനും തുടയെല്ലിനും താടിഎല്ലിനും സാരമായ പരിക്കേറ്റ ചന്ദനയ്ക്ക് ആംബുലന്‍സില്‍ ചാരി ഇരുന്ന് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളധികൃതര്‍ ഒരുക്കുകയായിരുന്നു. മാസ്‌ക്കും സാനിട്ട സൈറും നല്‍കിയ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എ ഡി വിശ്വനാഥന്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷാ നടപടിയിലേയ്ക്ക് കടന്നത്. അധ്യാപിക ലേഖയ്ക്കായിരുന്നു ചന്ദനയുടെ നിരീക്ഷണ ചുമതല.

പൂച്ചാക്കലിലെ അപകടം മദ്യലഹരിയിലെന്ന് പൊലീസ്; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം

ഇനി 29 നാണ് ചന്ദനയ്ക്ക് പരീക്ഷ. ഗുരുതര പരിക്കുകളോടെ കഴിയുന്ന കൂട്ടുകാരികളായ പാണാവള്ളി അയ്യങ്കേരി സാഗി, ഉരുവംകുളത്ത് അനഘ എന്നിവര്‍ ഇന്നും നാളെയും ഇതേ സെന്ററില്‍ പരീക്ഷ എഴുതുമ്പോള്‍, തൈക്കാട്ടുശ്ശേരി ഉളവയ്പ് മുരുക്കുതറ അര്‍ച്ചന ഇന്ന് തൃച്ചാറ്റുകുളത്തെ സെന്ററില്‍ പരീക്ഷ എഴുതും. പൂച്ചാക്കല്‍-പള്ളിവെളി റോഡില്‍  മാര്‍ച്ച് മാസം നടന്ന അപകടത്തില്‍ ചന്ദനയ്ക്കും കൂട്ടുകാരികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.

വിദ്യാര്‍ത്ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്, വിദ്യാര്‍ത്ഥിനികളുടെ നില തൃപ്‍തികരം

എതിര്‍ദിശയില്‍ നിന്നും പാഞ്ഞെത്തിയ കാര്‍ റോഡ് സൈഡില്‍ ബൈക്കില്‍ വിശ്രമിക്കുകയായിരുന്ന അച്ഛനെയും മകനെയും ഇടിച്ചു വീഴ്ത്തിയ ശേഷം വലതു വശത്തേയ്ക്ക് തെന്നി പ്ലസ്സ്ടു പരീക്ഷ എഴുതി വീട്ടിലേയ്ക്ക് മട ങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഇ ടി ച്ച് തെറിപ്പിക്കുകയായിരുന്നു. മരണമുഖത്തുനിന്നും വിദഗ്ദ ചികില്‍സയിലുടെ അത്ഭുതകരമായ് ജീവിതത്തിലേയ്ക്ക് മടങ്ങി ഗുരുതര പരിക്കുമായ് പരീക്ഷാഹാളിലെത്തിയ  വിദ്യാര്‍ത്ഥിനികളുടെ ഉജ്ജ്വല വിജയത്തിനായ് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നാട്ടുകാര്‍ .

പൂച്ചാക്കൽ അപകടം; കാറിടിച്ച് തെറിപ്പിച്ച വിദ്യാർത്ഥിനികൾ ആംബുലന്‍സില്‍ പരീക്ഷയ്ക്കെത്തും

click me!