കല്ലെറിയുന്നതായി ആംഗ്യം; കാര്‍ വെട്ടിക്കുന്നതിനിടെ ഇടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

Published : May 28, 2020, 09:14 AM ISTUpdated : May 28, 2020, 09:59 AM IST
കല്ലെറിയുന്നതായി ആംഗ്യം; കാര്‍ വെട്ടിക്കുന്നതിനിടെ ഇടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

Synopsis

തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് കണ്ട് ഇയാള്‍ കല്ലെറിയുകയാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വാഹനം വലത്തോട്ട് വെട്ടിക്കുന്നതിനിടെ സർവ്വേ കുറ്റിയിൽ ഇടിച്ച് വാഹനം ഒന്നിലധികം തവണ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 


തിരുവനന്തപുരം: ദേശീയ പാതയിൽ തോട്ടക്കാട് പാലത്തിന് സമീപം കാർ മറിഞ്ഞ് 4 പേർക്ക് പരിക്ക്. പേരൂർക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനിൽ കിഷോർ ബാബു (53), പ്രിയ (50), കാർത്തിക കിഷോർ (27), ദേവിക കിഷോർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോർ ബാബുവിന്‍റെ ഹരിപ്പാടുള്ള
കുടുംബ വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു സംഘം.

തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് കണ്ട് ഇയാള്‍ കല്ലെറിയുകയാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വാഹനം വലത്തോട്ട് വെട്ടിക്കുന്നതിനിടെ സർവ്വേ കുറ്റിയിൽ ഇടിച്ച് വാഹനം ഒന്നിലധികം തവണ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണ് കല്ലെറിയുന്നതായി ആംഗ്യം കാണിച്ചത്. ഹരിപ്പാടുള്ള കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. കാര്‍ത്തിക് കിഷോറാണ് വാഹനം ഓടിച്ചിരുന്നത്. നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ ചാത്തൻപാറയിലെ കെ.റ്റി.സി.റ്റി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. 

വായിക്കാം :  ലോകത്ത് കൊവിഡ് രോഗികള്‍ 58 ലക്ഷത്തിലേക്ക്; മരണം 3.5 ലക്ഷം കടന്നു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ