വനിത പഞ്ചായത്ത് അംഗങ്ങളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; മൂന്നാര്‍ പഞ്ചായത്തില്‍ വിവാദം

Published : Oct 19, 2022, 08:14 PM IST
വനിത പഞ്ചായത്ത് അംഗങ്ങളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; മൂന്നാര്‍ പഞ്ചായത്തില്‍ വിവാദം

Synopsis

സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും അംഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധിക്യതര്‍ തയ്യറായിട്ടില്ല.

മൂന്നാര്‍: ഇടുക്കിയില്‍ വനിത പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്‌സപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി ആരോപണം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് അംഗങ്ങള്‍. മൂന്നാര്‍ പഞ്ചായത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ  ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പിലാണ് പുരുഷ പഞ്ചായത്തംഗം അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്.  പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങിയ ഗ്രൂപ്പിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഇടത് പ്രതിനിധിയായ പഞ്ചായത്ത് അംഗമാണ് അശ്ലീല വീഡിയോ ഗ്രൂപ്പിലിട്ടതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും അംഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. ഇതിനിടെ പഞ്ചായത്ത് ഗ്രൂപ്പിലെത്തിയ അശ്ലീല വീഡിയെ ചൊല്ലി അംഗങ്ങളുടെ കുടുംബങ്ങളിലും പ്രശ്നമുണ്ടായി. ഭര്‍ത്താക്കന്മാര്‍ പ്രശ്നമുണ്ടാക്കിയതോടെ വാട്ട്സാപ്പ് വീഡിയോ കുടുംബപ്രശ്നമായും വളര്‍ന്നിരിക്കുകയാണ്.  ഇതോടെയാണ് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ വീഡിയോ പ്രരിപ്പിച്ച പഞ്ചായത്ത് അംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 

പരാതി പരിശോധിച്ച് വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും ആറാം വാര്‍ഡ് അംഗവുമായ കനകമ്മ പറഞ്ഞു. ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറയുന്നു.  എന്നാല്‍ സംഭവത്തില്‍ ഇതുവരെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചിട്ടില്ല. 15 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പഞ്ചായത്ത് അടുത്തിടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ് കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു