
കണ്ണൂർ: കേളകം അടയ്ക്കാത്തോട് നിന്ന് പിടികൂടിയ കടുവയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം ആമാശയത്തിലും ആന്തരികാവയവങ്ങളിലുമുണ്ടായ മുറിവെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ വയറ്റിൽ നിന്ന് മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആമാശയത്തിൽ മുറിവുണ്ടായത് മുള്ളൻ പന്നിയുടെ മുള്ളുകളേറ്റാവാമെന്ന് വനംവകുപ്പ് അറിയിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ലിസ്റ്റിലില്ലാത്ത കടുവയാണ് ചത്തത്. ജഡം സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തത്. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു.
തട്ടുകടകളില്‍ രാത്രി നഗരസഭയുടെ പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍, കർശന താക്കീത്
മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam