ആദ്യം സ്കൂൾ ബസിന്‍റെ ഓയിൽ ടാങ്കിൽ സോപ്പുവെള്ളം ഒഴിച്ചു, രണ്ടാമത് സ്റ്റിയറിങ് ബെൽറ്റ് നശിപ്പിച്ചു; കുരുന്നുകളുടെ ജീവൻ അപകടത്തിലാക്കുന്ന സാമൂഹ്യവിരുദ്ധർ

Published : Oct 27, 2025, 10:24 PM IST
school bus damaged

Synopsis

ബസ് ഡ്രൈവർ കുട്ടികളെ വിളിക്കാൻ പോകുന്ന വഴി സ്റ്റിയറിങ് സ്റ്റക്ക് ആയി. ഡ്രൈവർ പെട്ടെന്ന് സമയോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.

പത്തനംതിട്ട: കോന്നിയിൽ സ്കൂൾ ബസിന് നാശം വരുത്തി സാമൂഹ്യ വിരുദ്ധർ. ഇളകൊള്ളൂർ സെന്‍റ് ജോർജ്ജ് ഹൈസ്കൂളിന്‍റെ ബസിനാണ് നാശനഷ്ടം വരുത്തിയത്. ബസ്സിന്‍റെ പമ്പിലേക്കുള്ള ഓസ് അഴിച്ചുവിട്ടു. പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. രണ്ടാഴ്ച മുൻപ് സ്കൂൾ ബസ്സിന്‍റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിലും ഡീസൽ ടാങ്കിലും ഇരുമ്പ് പൊടി, ഉപ്പ്, സോപ്പ് ലോഷൻ ഒഴിച്ചു നശിപ്പിച്ചിരുന്നു.

ബസ് ഡ്രൈവർ കുട്ടികളെ വിളിക്കാൻ പോകുന്ന വഴി സ്റ്റിയറിങ് സ്റ്റക്ക് ആയി. ഡ്രൈവർ പെട്ടെന്ന് സമയോചിതമായി ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തുടർച്ചയായി സ്കൂൾ ബസ്സിന് നേരെ ആക്രമണം നടത്തുന്നവരെ കണ്ടെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. കോന്നി പൊലീസിൽ പരാതി നൽകിയിട്ട് വേണ്ട രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി