
തിരുവല്ല: വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ വിപ്ലവഗാനം പാടാത്തതിൽ ബഹളം. പ്രാദേശിക സിപിഎം പ്രവർത്തകരാണ് ബലികുടീരങ്ങളെ എന്ന് തുടങ്ങുന്ന പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചത്. ഗാനമേള സംഘം ആർ എസ് എസ് ഗണഗീതം പാടിയതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടാൻ ആവശ്യപ്പെട്ടത്. പാട്ടുപാടാത്തതിനെ തുടർന്ന് ബഹളം വെച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസിൽ പരാതി നൽകി.
Also Read : ബസ് സ്റ്റാൻഡിൽ ബഹളം, ട്രാൻസ്ഫോമറിൽ ആത്മഹത്യാശ്രമം, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളുടെ പരാക്രമം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam