
എടത്വാ: നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെ വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ഗിരീശന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തു വെച്ച് ഗിരീശൻ മരിച്ചിരുന്നു. തലവടി എട്ടിയാട് മുക്ക് കോതാകരി പാടത്ത് നിന്ന തെങ്ങാണ് കടപുഴകി വീണത്. നെൽകർകനും ക്ഷീര കർഷകനുമായ ഗിരീശൻ കോവിഡ് കാലത്ത് തലവടി പ്രദേശത്തെ വിവധ സ്ഥാലങ്ങളിലുള്ള വീടുകളിൽ പശുവിനെ കറന്ന് പാൽ മിൽമായിൽ എത്തിക്കുന്ന ചുമതല നടത്തിയിരുന്നു. സംസ്കാരം പിന്നീട് . ഭാര്യ ഗീത. മക്കൾ: ശ്യം, ശരത്ത്.
അതേസമയം, എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.