
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എടവക സ്വദേശി ദീപു ജോൺ (33) ആണ് മരിച്ചത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ ദീപുവിന്റെ ശരീരത്തിലൂടെ എതിരെ വന്ന റിക്കവറി വാഹനം കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിദേശത്തായിരുന്ന ദീപു, അമ്മയുടെ മരണത്തെ തുടർന്ന് ഈ മാസമാണ് നാട്ടിലെത്തിയത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam