ബാത്ത് റൂമിൽ കാൽ വഴുതി വീണ് ഗർഭിണി പ്രസവിച്ചയുടന്‍ മരിച്ചു; നവജത ശിശുവിന്‍റെയും ജീവന്‍ രക്ഷിക്കാനായില്ല

Web Desk   | Asianet News
Published : Apr 14, 2021, 09:16 AM IST
ബാത്ത് റൂമിൽ  കാൽ വഴുതി വീണ് ഗർഭിണി പ്രസവിച്ചയുടന്‍ മരിച്ചു; നവജത ശിശുവിന്‍റെയും ജീവന്‍ രക്ഷിക്കാനായില്ല

Synopsis

സംഭവ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭർത്താവും ഏകമകൾ അഹല്യയും വീട്ടിലുണ്ടായിരുന്നു.  സമയം കഴിഞ്ഞിട്ടും  ബാത്‌റൂമിൽ പോയി തിരികെ വരാത്തതിനെ തുടർന്ന് അമ്മൂമ്മ ചെന്ന്  നോക്കിയപ്പോൾ വൃന്ദ പുറത്തിറങ്ങാതെ ബാത്‌റൂമിൽ ഉള്ളിൽ ആയിരുന്നു.

തിരുവനന്തപുരം: ബാത്ത് റൂമിൽ  കാൽ വഴുതി വീണ് പരിക്കേറ്റ ഗർഭിണി പ്രസവിച്ച് മണിക്കൂറുകൾക്കകം അമ്മയും കുഞ്ഞും മരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ചാവടിനട കട്ടച്ചൽകുഴി ആലുവിള സോപാനം   വീട്ടിൽ  സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. 6 മാസം ഗർഭിണിയായ  വൃന്ദ ഇന്നലെ പുലർച്ചെ 3 ഓടെ  താമസിച്ചു വന്ന  വാടക വീടിന്റെ പുറത്തുള്ള ബാത്തു റൂമിൽ  തല ചുറ്റി വീഴുകയും അവിടെ വെച്ച് തന്നെ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

സംഭവ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭർത്താവും ഏകമകൾ അഹല്യയും വീട്ടിലുണ്ടായിരുന്നു.  സമയം കഴിഞ്ഞിട്ടും  ബാത്‌റൂമിൽ പോയി തിരികെ വരാത്തതിനെ തുടർന്ന് അമ്മൂമ്മ ചെന്ന്  നോക്കിയപ്പോൾ വൃന്ദ പുറത്തിറങ്ങാതെ ബാത്‌റൂമിൽ ഉള്ളിൽ ആയിരുന്നു.തുടർന്ന് ബാത്‌റൂമിന്റെ കൊളുത്തു മാറ്റി അകത്തു കയറിയപ്പോൾ  വൃന്ദയും കുഞ്ഞും അബോധാവസ്ഥയിൽ കിടക്കുന്നതാണ്  കണ്ടത്.  

വൃന്ദ ബാത്‌റൂമിൽ കയറിയത്തിന് പിന്നാലെയാണ്  ഗർഭ പാത്രത്തിൽ നിന്നും കുഞ്ഞ്  പുറത്തേക്ക് വന്നത്. എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാർ നിലവിളിച്ചു.  തുടർന്ന് പുലർച്ചെ 4.15 ഓടെ 108 ആംബുലൻസിൽ  നെയ്യാറ്റിൻകര  നിംസ് ആശുപത്രിയിൽ  എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. തുടർന്ന്  ഐ.സി.യുവിൽ ആയിരുന്ന  വൃന്ദയും ഉച്ചയോടെ മരിച്ചു.ചെണ്ട കലാകാരനും കൂലി തൊഴിലാളിയുമാണ് വൃന്ദയുടെ ഭർത്താവ്  സിനു .   തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് രാവിലെ  മൃതദേഹം എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ  ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  ബാലരാമപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്