ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ​ഗർഭിണി വീണു; സ്ഥലത്ത് അപകട സൂചന ബോർഡുകളില്ല

Published : Nov 09, 2024, 11:28 AM ISTUpdated : Nov 09, 2024, 03:48 PM IST
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ​ഗർഭിണി വീണു; സ്ഥലത്ത് അപകട സൂചന ബോർഡുകളില്ല

Synopsis

പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു  

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു. ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്‌ഷന്‌ സമീപത്താണ് സംഭവം. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവർ വീണത്. കഷ്ടിച്ചാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കുഴിച്ചിട്ട ഭാ​ഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.

കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്. ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. വീണതിനെ തുടർന്ന് യുവതി ഭയപ്പെട്ടിരുന്നു. പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി  പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രന് ചുമതല നൽകിയിട്ടുണ്ട്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും. 

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി