ഭര്‍ത്താവുമായി തര്‍ക്കം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് ഗർഭിണി പുറത്തേക്ക് ചാടി, മരിച്ചു

Published : Apr 25, 2023, 11:19 PM IST
ഭര്‍ത്താവുമായി തര്‍ക്കം: തിരുവനന്തപുരത്ത്  ഓട്ടോറിക്ഷയിൽ നിന്ന്  ഗർഭിണി  പുറത്തേക്ക് ചാടി, മരിച്ചു

Synopsis

ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു

തിരുവനന്തപുരം: ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് ചാടിയ ഗർഭിണി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ്–ഭദ്ര ദമ്പതികളുടെ മകൾ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.  പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചത് ആണ് മരണകാരണം. സുബിനയും ഭർത്താവ് അഖിലും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭർത്താവ് കരവാരം പാവല്ല മുകളിൽപ്പുറത്ത് വീട്ടിൽ അഖിലിനൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങവെ തോപ്പുവിള ജംക്‌ഷന് സമീപത്തായിരുന്നു സംഭവം. പരിക്ക് പറ്റിയ സുബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.  

Read more: 'എന്റെ പേര് അനീഷ്, ഞാൻ മുസൽമാനാണ്, തീവ്രവാദി അല്ല, കോൺഗ്രസുകാരനാണ്'- കുറിപ്പുമായി ഷാഫി പറമ്പിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്