വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക്, ഒരുക്കങ്ങൾ പൂർത്തിയായി

Published : May 29, 2022, 01:12 PM IST
വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക്, ഒരുക്കങ്ങൾ പൂർത്തിയായി

Synopsis

കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ളകാര്യങ്ങൾ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ക്രെയിനുമായി  കൊളംമ്പോയിലേക്കു പുറപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഏജൻസി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക്‌ കപ്പൽ കയറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുജറാത്തിൽ നിന്നുള്ള ക്രെയിനും അനുബന്ധ ഉപകരണങ്ങളും ഇന്നലെ  വിഴിഞ്ഞത്തെത്തിച്ചു. മാലിയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. ഗുജറാത്തിൽ നിന്നും ടഗ്ഗിൽ കയറ്റിയ ക്രയിൻ മറ്റൊരു ബാർജിൻെറ സഹായത്തോടെയാണ്  ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചത്.

കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ളകാര്യങ്ങൾ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ക്രെയിനുമായി  കൊളംമ്പോയിലേക്കു പുറപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഏജൻസിയായ  സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ക്രെയിൻ കൊണ്ടു പോകുന്നത്  ആദ്യമായാണ്. ഇത് കൊണ്ടുപോകാനുള്ള വിദേശ ടഗ്ഗായ കിക്കി മാലിയിൽ നിന്നു രണ്ടു ദിവസം മുൻപ്  വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പരിസരം അരിച്ചു പെറുക്കി പൊലീസ്, സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്