മത്സ്യതൊഴിലാളികളുടെ വലയിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ആമകൾ, ഉൾക്കടലിൽ തുറന്നുവിട്ടു

Published : May 29, 2022, 12:51 PM IST
മത്സ്യതൊഴിലാളികളുടെ വലയിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ആമകൾ, ഉൾക്കടലിൽ തുറന്നുവിട്ടു

Synopsis

ഇന്നലെ വൈകുന്നേരം ഏഴോടെയാണ് തുറമുഖത്തെ പഴയ വാർഫിന് സമീപം അടുപ്പിച്ച വള്ളത്തിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ആമകൾ എത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളികളുടെ വലയിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട രണ്ട് ആമകൾ കുടുങ്ങി. കരയിൽ എത്തിച്ച 25 കിലോ ഗ്രാം വീതം ഭാരമുള്ള രണ്ട് ലോഗർ ഹെഡ് സീ ടർട്ടിൽസ് വിഭാഗത്തിൽപ്പെട്ട ആമകളെ മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസിൽ ഉൾക്കടലിൽ എത്തിച്ചു. 

ഇന്നലെ വൈകുന്നേരം ഏഴോടെയാണ് തുറമുഖത്തെ പഴയ വാർഫിന് സമീപം അടുപ്പിച്ച വള്ളത്തിൽ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ആമകൾ എത്തിയത്. നാട്ടുകാർ  വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിൽ വിവരമറിയിച്ചു. തീരദേശ സ്റ്റേഷനിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ദിലീപ് കുമാർ, സി.പി.ഒ ഗിരീഷ്, ലൈഫ് ഗാർഡ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയ ആമകളെ പന്ത്രണ്ട് കിലോമീറ്ററോളം ദൂരെ ഉൾകടലിൽ തുറന്നുവിട്ടു.

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു