ലോഡ്ജിൽ മിന്നൽ പരിശോധന, യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം പിടിയിൽ

Published : Feb 26, 2026, 10:18 PM ISTUpdated : Feb 26, 2026, 10:24 PM IST
Prime accused arrested for filming private moments in lodge

Synopsis

മിന്നൽ പരിശോധനയിൽ 31 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും, വിദ്യാനഗറിലെ പോക്‌സോ കേസ് പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.

കാസർകോട് :മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതിയും അടക്കം 31 വാറണ്ട് പ്രതിളെ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റ് ചെയ്തു.

ഹൊസങ്കടിയിൽ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെൺസുഹൃത്തിനെയും നഗ്നരാക്കി ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം 2 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം 5,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളഞ്ഞതിന് മാഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക ഹോസബേട്ടു സ്വദേശി മൊലുദ്ദീൻ സമാൻ (33)നെ ആണ് പിടികൂടിയത്. മഞ്ചേശ്വരം ഇൻസ്പെക്ടർ അജിത്ത് കുമാർ ൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ ആർ ഉമേശ്, രതീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

അതോടൊപ്പം വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫ് (54)നെയും പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചെന്നാണ് പ്രതിയെ പിടികൂടിയത്. കൂടാതെ ജില്ലയിൽ വിവിധ കേസുകളിലായി 31 വാറണ്ട് പ്രതികളെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച കൊടിയേറും
രാജ്യത്തെ ആദ്യ പൊതു ഉടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ, ഉടൻ പ്രവർത്തനം തുടങ്ങും, പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്