
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി രണ്ട് പ്രതികൾക്ക് പരിക്ക്. കാപ്പ കേസ് പ്രതികളായ തൃശൂർ മണക്കുളങ്ങര ഷഫീഖ് അങ്കമാലി, പാടിയാട്ടിൽ സിജോ എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മുടിവെട്ടുന്ന സ്ഥലത്ത് ഉണ്ടായ തർക്കമാണ് അടിപിടിക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവർ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കുമെതിരെ ജയിലിൽ അടിപിടി ഉണ്ടാക്കിയതിന് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: തമിഴ്നാട്ടിൽ വ്യാപക എൻഐഎ റെയ്ഡ്, ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam