Asianet News MalayalamAsianet News Malayalam

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: തമിഴ്നാട്ടിൽ വ്യാപക എൻഐഎ റെയ്ഡ്, ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കാർ ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

Coimbatore car bomb blast NIA Raid in all around Tamil Nadu
Author
First Published Nov 10, 2022, 1:31 PM IST

ചെന്നൈ : കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വ്യാപക എൻഐഎ റെയ്ഡ്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐെ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്. ചെന്നൈയിൽ നിന്ന് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.

കാർ ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐഎസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ ജമേഷ മുബീന്‍റെ പക്കൽ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തിൽ വെളിവായിരുന്നു. സ്ഫോടകവസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിൽ പരിശോധന നടന്നു. റെയ്ഡിലെ കണ്ടെത്തൽ സംബന്ധിച്ച വിശദാംശങ്ങളൊന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വ്യാപക എൻഐഎ റെയ്ഡ്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐെ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്. ചെന്നൈയിൽ നിന്ന് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന.

കാർ ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻറെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇൻറലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐഎസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

ചെന്നൈയിൽ പെരമ്പൂർ, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയിൽ നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാർ ജമേഷ മുബീൻറെ പക്കൽ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തിൽ വെളിവായിരുന്നു. സ്ഫോടകവസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങൾ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിൽ പരിശോധന നടന്നു. റെയ്ഡിലെ കണ്ടെത്തൽ സംബന്ധിച്ച വിശദാംശങ്ങളൊന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

Follow Us:
Download App:
  • android
  • ios