പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരിക്ക്

Published : Oct 30, 2024, 05:40 PM IST
പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരിക്ക്

Synopsis

അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പത്തിലേറെ പേർക്ക് പരിക്കേറ്റു.

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. പത്തിലേറെ പേർക്ക് പരിക്കേറ്റു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് സമീപത്തെ പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. 

പവ‌ദാസൻമുക്കിനു സമീപത്ത് എത്തിയപ്പോൾ ബസിന്റെ പ്ലേറ്റ് ഒടിഞ്ഞു. തുടർന്ന് നിയന്ത്രണംവിട്ട ബസ്, അടൂർ ഭാഗത്തേക്ക് വരികയായിരുന്ന വാനിൽ തട്ടിയ ശേഷം റോഡരികിലുള്ള പോസ്റ്റിലിടിച്ച് സമീപത്തുള്ള മതിലിലേക്ക് ചരിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാർ അടക്കമുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also Read:  നിയന്ത്രണം വിട്ട് സ്കൂട്ടർ ലോറിക്കടിയിലേക്ക് വീണു; കൊല്ലം ആശ്രാമം ക്ഷേത്രത്തിലെ പൂജാരി വാഹനാപകടത്തിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി