കൊല്ലം കടപ്പാക്കടയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു. 

കൊല്ലം: കൊല്ലം കടപ്പാക്കടയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി സഞ്ജീവ് കുമാർ ആണ് മരിച്ചത്. സ്കൂട്ടറിലാണ് യുവാവ് എത്തിയത്. സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് സഞ്ജീവ് റോഡിൽ വീണു. സമീപത്തു കൂടി എത്തിയ ലോറി സഞ്ജീവിൻ്റെ തലയിലൂടെ കയറിയിറങ്ങി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. 

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്