സ്വകാര്യ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; പാലക്കാട് കണ്ണനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Published : Mar 24, 2025, 07:15 AM IST
 സ്വകാര്യ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; പാലക്കാട് കണ്ണനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Synopsis

ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. 

പാലക്കാട്: പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസൻ (28) ആണ് മരിച്ചത്. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തൊടുപുഴ ബിജു കൊലക്കേസ്; മുഖ്യപ്രതി ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നുവെന്ന് അയൽവാസി പ്രശോഭ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്