തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Dec 31, 2024, 10:39 PM ISTUpdated : Jan 01, 2025, 04:27 PM IST
 തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Synopsis

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. KL01 AT 5758 നമ്പർ എം എ ആർ എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ സ്വകാര്യ ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.

മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം. ആക്ടീവ സ്കൂട്ടറിൽ വന്ന ദുരൈ രാജിനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. KL01 AT 5758 നമ്പർ എം എ ആർ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവർ അനീഷ് ഐവി, കണ്ടക്ടർ യഹിയ എന്നിവരെ കണ്ടോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദുരൈ രാജിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Also Read:  വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോർട്സ് ബൈക്ക് റൈഡറെ ഊട്ടിയിൽ നിന്ന് പൊക്കി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ