ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട് തർക്കം; സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനം, ഒരാൾ അറസ്റ്റിൽ

Published : Apr 20, 2026, 11:44 PM IST
conductor attack

Synopsis

ഇന്നലെയാണ് സംഭവം. കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത മുഹമ്മദ് ആസിഫ് കൊയിലാണ്ടിയിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ബാക്കി ടിക്കറ്റ് ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നു.

കോഴിക്കോട്: ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടുള്ള തർക്കത്തിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന അനാമിക ബസിലെ കണ്ടക്ടർ രാഹുലിനാണ് മർ​ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത മുഹമ്മദ് ആസിഫ് പിന്നീട് കൊയിലാണ്ടിയിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബാക്കി ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടാണ് തർക്കമുണ്ടായത്. വാക്കുതർക്കം വഷളായതോടെ കണ്ടക്ടറെ മർദിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു; കൊലപാതകത്തിൽ കലാശിച്ചത് ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം
ഡ്രൈവർ ഉറങ്ങി, കണ്ണൂർ ചൊക്ലിയിൽ കാർ പുഴയിലേക്ക് വീണു