കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു; ബസും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

Published : Nov 08, 2026, 08:42 AM IST
kochi private bus

Synopsis

കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് ട്രാഫിക് പൊലീസുകാരന് പരിക്ക്. കാൽനടയാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിക്ക് സമീപം വീണ്ടും അപകടമുണ്ടായത്. ബസുകളുടെ മരണപ്പാച്ചിലിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. അപകടമുണ്ടാക്കിയ മഹാത്മ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷ് പൊലീസ് കസ്റ്റഡിയിലാണ്. മേനക ഭാഗത്ത് നിന്നും അമിതവേഗതയില്‍ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനര്‍ജി റോഡിലേക്ക് തിരിയവേയാണ് അപകടമുണ്ടായത്.

കൊച്ചിയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. കാക്കനാട് - ഇടച്ചിറ റോഡിൽ ഐഎംജി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

'മലയിൽ' എന്ന സ്വകാര്യ ബസാണ് അപകടം ഉണ്ടാക്കിയത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയ്‍യെ അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. വിവാഹിതയാണ്. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്.

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കഴിഞ്ഞ ദിവസവും ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. എന്തുതരം ഡ്രൈവിംഗ് ആണിതെന്നാണ് കോടതി ചോദിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ കൊച്ചി കൊച്ചി കോര്‍പ്പറേഷന് അന്ത്യശാസനം നല്‍കിയ കോടതി നടപടി എടുത്തില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുള്ള താക്കീതും തൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും; പ്രതി പിടിയിൽ
ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; പ്രതി അറസ്റ്റിൽ