
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു. മാസ്‌ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയുടെ 3 പവന്റെ സ്വർണമാലയാണ് നഷ്ടമായത്.
ഷൊർണൂർ ബസ് സ്റ്റാന്റിൽ ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കവർച്ച നടന്ന് 6 മണിക്കൂർ കഴിഞ്ഞ ശേഷമാണ് മാല നഷ്ടമായ സ്ത്രീ പൊലീസിനെ വിവരമറിയിച്ചത്. ഇതരസംസ്ഥാനക്കാരിയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിയിക്കാന്‍ വൈകിയത് അന്വേഷണത്തിന് തിരിച്ചടിയാണെന്ന് പൊലീസ് അറിയിച്ചു.
Also Read; രഹസ്യ വിവരത്തെ തുടർന്ന് കാർ പിൻതുടർന്ന് പിടികൂടി പൊലീസ്; പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam