
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. കൂടെ സഞ്ചരിച്ച മുഹ്സിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റ ഹാസിഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര റൂട്ടിലോടുന്ന നയന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഇന്ന് കടകള്‍ തുറക്കില്ല; വ്യാപാരി ഹര്‍ത്താല്‍
ബൈക്ക് അപകടത്തിൽ പരിക്കേറ്റ 19കാരന്‍ മരിച്ചു
കോഴിക്കോട് നരിക്കുനി പി സി പാലത്തിൽ വെച്ച് കഴിഞ്ഞ ബുധനാഴ്ച്ച ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കെടേക്കുന്നുമ്മൽ സൈനുൽ ആബിദിന്റെ മകൻ മുഹമ്മദ് നബീൽ (19 ആണ് മരിച്ചത്. അപകടത്തിൻ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുവള്ളി ജുമാമസ്ജിദിലാണ് സംസ്കാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം