വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിക്ക് പീഡനം, വിദേശത്തേക്ക് മുങ്ങാൻ ശ്രമിച്ച 26കാരൻ പിടിയിൽ

Published : Sep 13, 2025, 02:45 PM IST
Brijin student rape

Synopsis

കണ്ണൂരിൽ നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. പീ‍‍ഡനത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങാൻ ശ്രമിച്ച 26കാരൻ പിടിയിൽ.  

തിരുവനന്തപുരം​: വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് പ്രതി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, വിപിൻ, ബാലസുബ്രഹ്‌മണ്യൻ, സൂരജ്, രാജേഷ്, ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ, ഷിനി എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്