Latest Videos

റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

By Web TeamFirst Published Feb 8, 2020, 1:24 PM IST
Highlights

എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം മണ്ണിന് മുകളിൽ കൂടി നടന്നതാണ് ഭിത്തി തകരാന്‍ കാരണമെന്നാണ് കരാറുകാരന്‍ നല്‍കുന്ന വിശദീകരണം. 
 

ഇടുക്കി: കുറ്റിയാര്‍വാലിയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സംരക്ഷണഭിത്തി കാട്ടാന തകര്‍ത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 ലെ പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ മുടക്കിയാണ് കുറ്റിയാര്‍വാലിയില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചത്. ഒരുമാസം കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഒരുഭാഗത്ത് മണ്ണിട്ട് നികത്തി. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം മണ്ണിന് മുകളിൽ കൂടി നടന്നതാണ് ഭിത്തി തകരാന്‍ കാരണമെന്നാണ് കരാറുകാരന്‍ നല്‍കുന്ന വിശദീകരണം. 

രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണ്ണമായി തകര്‍ന്നത് കണ്ടെത്തിയത്. സംഭവം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ഭിത്തി വീണ്ടും നിര്‍മ്മിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടതായി വാര്‍ഡ് അംഗം ജയരാജ് പറഞ്ഞു. പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് റോഡിന്റെ ഒരുവശത്തെ മണ്‍ഭിത്തി തകര്‍ന്നത്. പണികള്‍ പൂര്‍ത്തിയായി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഭിത്തി തകര്‍ന്നത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.

റോഡ് നിർമ്മിച്ചു നൽകിയില്ല; കോട്ടയത്ത് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു ...

കാമുകനുമൊന്നിച്ച് ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും ...

 

click me!