കോട്ടയം: റോഡ് നിർമ്മിച്ചു നൽകിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു. കോട്ടയം ചെമ്പ് പഞ്ചായത്തിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ സജികുമാറാണ് ആക്രമണം നടത്തിയത്. പഞ്ചായത്ത്, റോഡ് നിർമ്മിച്ചു നൽകിയില്ലെന്ന് ആരോപിച്ചുകൊണ്ടാണ് ഇയാള്‍ കൈ ഉപയോഗിച്ച് പഞ്ചായത്തിന്‍റെ ജനൽ ചില്ലുകൾ തകർത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ നിലവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.