
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഐആർഇ കരിമണൽ വേർതിരിക്കുന്നതിനായി സ്പൈറൽ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ സംയുക്ത സമര സമിതിയുടെ പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയുകയാണ്. അതേസമയം, തോട്ടപ്പള്ളിയിലെ കരിമണൽ നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹോൾഡ്.
ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് സപൈറൽ യൂണിറ്റുമായി എത്തിയ ലോറി തടഞ്ഞത്. പൊഴിയോട് ചേർന്നുള്ള ഹാർബറിലായിരുന്നു സ്ത്രീകളടക്കം നൂറുലധികം ആളുകളുടെ പ്രതിഷേധം. ജില്ലാ കലക്ടർ എത്തി ചർച്ച നടത്താതെ പിൻന്മാറില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കളക്ടറെത്തി നേരിട്ടെത്തി. സ്പൈറൽ യൂണിറ്റ് തൽകാലം സ്ഥാപിക്കില്ലെന്ന് ഉറപ്പ് നൽകി.
സമരത്തിന് പിന്തുണയറിച്ച് കോൺഗ്രസ് നേതാക്കളും ധീവരസഭാ പ്രതിനിധികളും തോട്ടപ്പള്ളിയിലെത്തിരുന്നു. കരിമണൽ വേർതിരിക്കുന്ന സ്പൈറൽ യൂണിറ്റ് തൽകാലം മാറ്റിയെങ്കിലും പൊഴിമുറിക്കൽ ജോലികൾ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
അതേസമയം, പരിസ്ഥിതി അനുമതി വാങ്ങാതെ കെഎംഎംഎൽ കരിമണൽ കൊണ്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ മുന്നിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam