
ഇടുക്കി: ഇടുക്കി ജില്ലാ കളക്ട്രേറ്റിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചതും കളക്ട്രേറ്റിൽ കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് കളക്ടറെ എത്തിച്ചത്. അനിശ്ചിത കാലത്തേക്കാണ് കളക്ട്രേറ്റിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടത്. അടിയന്തര പ്രാധാന്യമുള്ള പരാതികൾ കളക്ട്രേറ്റിലെ ഫ്രണ്ട് ഓഫീസിൽ നൽകണമെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പരാതികൾ അറിയിക്കാനും തുടർ നടപടികളെ കുറിച്ച് അറിയാനും 0486-2232242 എന്ന ലാന്റ് ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam