ഞായാറാഴ്ച വൈകിട്ട് തോണിക്കടവിന് സമീപം 3 യുവാക്കൾ, പൊലീസിനെ കണ്ട് പരുങ്ങി, പരിശോധിച്ചപ്പോൾ കഞ്ചാവ്; അറസ്റ്റിൽ

Published : Oct 06, 2025, 08:27 PM IST
Ganja case arrest

Synopsis

തോണിക്കടവിന് സമീപത്തു വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച മുനാസിനെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്നും 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പുല്‍പള്ളി: വയനാട്ടിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് സംഭവങ്ങളിലായി മൂന്ന് യുവാക്കളെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സ്വദേശിയായ പുത്തന്‍വീട്ടില്‍ മുനാസ് (31) ആണ് പിടിയിലായത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് പുല്‍പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച മുനാസിനെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ ഇയാളിൽ നിന്നും 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുല്‍പള്ളി സബ് ഇന്‍സ്പെക്ടര്‍ സി. രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് പിടിയിലായത്. കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (20), കണ്ടോത്ത് കണ്ടി വീട്ടില്‍ ബ്രിജിത് (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം പെരിക്കല്ലൂര്‍ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മന്‍സൂറില്‍ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യില്‍ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം