ശോഭയുടെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പുന്നപ്ര പൊലീസ് നോട്ടീസ് നൽകി, മറുപടി 'കേരളത്തിലില്ല'

Published : May 08, 2024, 10:00 PM IST
ശോഭയുടെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പുന്നപ്ര പൊലീസ് നോട്ടീസ് നൽകി, മറുപടി 'കേരളത്തിലില്ല'

Synopsis

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ശോഭ  സുരേന്ദ്രൻ നൽകിയ പരാതിയിൽ പുന്നപ്ര പൊലീസാണ് കേസെടുത്ത് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദല്ലാൾ നന്ദകുമാർ അറിയിച്ചു. കേരളത്തിൽ ഇല്ലെന്നാണ് പുന്നപ്ര പൊലീസ് നൽകിയ നോട്ടീസിന് നന്ദകുമാർ നൽകിയ മറുപടി. ഈ മാസം 19 ന് ഹാജരാകാമെന്നും നന്ദകുമാർ അറിയിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കുക മുസ്ലിം ലീഗ്, സലാമിനെ മാറ്റണമെന്ന് സമസ്ത പറയില്ലെന്നും സാദിഖലി തങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം