പാലക്കാട് പുലിയും മൂന്ന് കാട്ടുപന്നികളും ഒരേ കിണറ്റിൽ വീണു, കെണിയൊരുക്കിയെങ്കിലും പുലി കയറി കാട്ടിലേക്കോടി

By Web TeamFirst Published Jun 27, 2022, 8:24 PM IST
Highlights

പുതുപ്പരിയാരത്ത്  പുലിയും മൂന്ന് കാട്ടുപന്നികളും കിണറ്റിൽ വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയും  കാട്ടുപന്നികളും അകപ്പെട്ടത്.

പാലക്കാട്: പുതുപ്പരിയാരത്ത്  പുലിയും മൂന്ന് കാട്ടുപന്നികളും കിണറ്റിൽ വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയും  കാട്ടുപന്നികളും അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയേയും പന്നികളെയും കരക്ക് കയറ്റി.  മേപ്പാടി ആദിവാസിവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്ന സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ്  പുലിയും കാട്ടുപന്നികകളും പെട്ടത്. രാവിലെ വിറകെടുക്കാൻ പോയ ആദിവാസികളാണ് ആദ്യം കണ്ടത്.   

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.  കോണി ഉപയോഗിച്ച് പുലിയെ കെണിയിൽ പെടുത്താനായിരുന്നു ശ്രമം.  എന്നാൽ കോണിയിലൂടെ അള്ളിപ്പിടിച്ച്  കയറിയ പുലി കാട്ടിലേക്ക്  ഇറങ്ങി ഓടി. പന്നികളെയും പിടികൂടിയെങ്കിലും  ഒരു പന്നി ചത്തു. തീറ്റ തേടി കാടിറങ്ങിയ പുലി പന്നി കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. . അതേസമയം പ്രദേശത്ത്  വന്യജീവി ശല്യം രൂക്ഷമാണെന്നും  അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Read more: തമിഴ്നാട് ബസ് ഇടിച്ച് നെയ്യാറ്റിന്‍കരയില്‍ അപകടം; വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു

വ്യാപാരിയുടെ കാറും പണവും ഭീഷണിപ്പെടുത്തി തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

മലപ്പുറം: കോട്ടക്കൽ സ്വദേശിയായ വ്യാപാരിയെ സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. പെരുമുഖം രാമനാട്ടുകര സ്വദേശികളായ എൻ പി  പ്രണവ് (20), ഷഹദ് ഷമീം (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെ കാക്കഞ്ചേരിയിൽ വെച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്. കാക്കഞ്ചേരിയിൽ നിന്നും വ്യാപാരിയെ കാറിൽ കയറ്റി വാഴയൂർ മലയുടെ മുകളിൽ കൊണ്ടുപോയ പ്രതികൾ വിജനമായ സ്ഥലത്ത് വെച്ച് മർദിക്കുകയായിരുന്നു. 

Read more:  പതിനാറുകാരിക്കെതിരായ ട്രെയിനിലെ അതിക്രമം; പ്രതികളെ കണ്ടെത്തിയില്ല, റെയിൽവെ സ്റ്റേഷനു മുന്നിൽ സമരത്തിന് അച്ഛന്‍

പ്രതികൾക്ക് അവർ പറഞ്ഞു കൊടുത്ത നമ്പറിലേക്ക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ അയപ്പിച്ചു. അഞ്ചു ലക്ഷം രൂപ തന്നാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളു എന്നുപറഞ്ഞു മർദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാൻഡിന് മുന്നിൽ ഇറക്കി കാറുമായി പോകുകയായിരുന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതിയെ ജുവനൈൽ ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റുപ്രതികളെ കോടതിയിലും ഹാജരാക്കി.

click me!