ഇന്നലെയാണ് തമിഴ് നാട് ബസ് മൂന്ന് വഴിയാത്രക്കാരെ ഇടിച്ചിട്ടത്. ഇതിൽ നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപം റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠൻ നായരുടെ (64) നില ഗുരുതരമാണ്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാർ (65) ആണ് മരിച്ചത്. 

ഇന്നലെയാണ് തമിഴ് നാട് ബസ് മൂന്ന് വഴിയാത്രക്കാരെ ഇടിച്ചിട്ടത്. ഇതിൽ നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപം റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠൻ നായരുടെ (64) നില ഗുരുതരമാണ്. മറ്റൊരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read Also: ദേശാഭിമാനി ഓഫീസ് ആക്രമണം; കെഎസ്‍യു സംസ്ഥാന വൈസ്പ്രസിഡന്‍റ് അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

കൽപ്പറ്റയില്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് നേരെയുള്ള കല്ലേറില്‍ ജനൽ ചില്ലുകൾ തകർന്നിരുന്നു. ആക്രമണത്തിന് പിന്നാലെ ദേശാഭിമാനി അധികൃതര്‍ നല്‍കിയ പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തിരുന്നു.

സിപിഎം ഓഫീസുകള്‍ക്ക് നേരെയും ദേശാഭിമാനി പത്രത്തിന് നേരെയും നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. സി പി എമ്മിൻറെ ഓഫിസുകളും പത്ര സ്ഥാപനങ്ങളും ആക്രമിക്കുകയാമെന്നും കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോൺഗ്രസിന് രാഷ്ട്രീയ പാപ്പരത്തമാണ്. ഉദ്ദേശ്യ ശുദ്ധിപോലും ഇല്ലെന്നും പിണറായി പറഞ്ഞു.