കോട്ടയത്ത് മീൻവലക്കുള്ളിൽ കുടുങ്ങിയത് ഏഴടിയോളം നീളമുള്ള ഭീമൻ പെരുമ്പാമ്പ്! വനമേഖലയില്‍ കൊണ്ടുപോയി വിടും

Published : Oct 29, 2022, 12:51 PM ISTUpdated : Oct 29, 2022, 12:58 PM IST
കോട്ടയത്ത് മീൻവലക്കുള്ളിൽ കുടുങ്ങിയത് ഏഴടിയോളം നീളമുള്ള ഭീമൻ പെരുമ്പാമ്പ്! വനമേഖലയില്‍ കൊണ്ടുപോയി വിടും

Synopsis

രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. 

കോട്ടയം: കോട്ടയത്തെ സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ മീൻവലക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു. തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ്  അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ കൊണ്ടുപോയി.

ഏതെങ്കിലും വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്ന് വിടാനാണ് അധികൃതരുടെ തീരുമാനം. ഈ മേഖലയിൽ പെരുമ്പാമ്പിനെ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടയെ ന​ഗരത്തോട് ചേർന്നുള്ള മേഖലയാണിത്. കഴിഞ്ഞ ആഴ്ചയും ​ന​ഗരപ്രദേശത്ത്  മറ്റൊരിടത്ത് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. 

മത്സ്യബന്ധന വലയില്‍ കുടുങ്ങിയ ഒലിവ് റിഡ്‍ലി ഇനത്തില്‍പ്പെട്ട കടലാമയെ വല മുറിച്ച് രക്ഷപ്പെടുത്തി; വീഡിയോ

അഞ്ഞൂറോളം കേസുകളിലെ പ്രതി, 'കാമാക്ഷി എസ്‌ഐ' എന്ന കുപ്രസിദ്ധ കുറ്റവാളി ബിജു കട്ടപ്പന പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം