
കോട്ടയം: വലിയ സന്തോഷത്തിനിടയിലെ പ്രതിസന്ധിയുടെ നോവിലാണ് കോട്ടയം അതിരന്പുഴയിലെ ദന്പതികൾ. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങളെന്ന വലിയ സന്തോഷത്തിലാണ് സുരേഷും പ്രസന്നയും. എന്നാൽ ചികിത്സ സൃഷ്ടിച്ച ബാധ്യത കാരണം കുഞ്ഞുങ്ങൾക്കൊപ്പമുള്ള മുന്നോട്ടുള്ള ജീവിതം ഇവർക്ക് പ്രതിസന്ധിയാണ്.
നീണ്ട 15 വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ ഭാഗ്യം കടാക്ഷിച്ചത് നാല് പൊന്നോമനകളായി. മൂന്ന് ആൺ കുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞും. പ്രസന്നയും സുരേഷും സന്തോഷ നെറുകയിലാണ്. പക്ഷേ പ്രതിസന്ധികളാണ് മുന്നിൽ.
തെങ്ങ് കയറ്റ തൊഴിലാളിയായ സുരേഷ് അപകടത്തിൽ പരിക്കേറ്റതോടെ ജോലിക്ക് പോകുന്നില്ല. കുഞ്ഞുങ്ങളെ നോക്കാൻ പ്രസന്നയും ജോലി ഉപേക്ഷിച്ചു. കടം വാങ്ങിയായിരുന്നു സ്വകാര്യ ആശുപത്രിയിലെ ചികിത്സ. ഇതോടെ വൻ ബാധ്യതക്കാരായി. കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്.
സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കരുതലിലാണ് ജീവിതം. ആഗ്രഹിച്ച് കിട്ടിയ പൊന്നോമനകൾക്കൊപ്പം ബാധ്യതകളില്ലാത്ത ഭാവിയാണ് ആഗ്രഹം. അതിനായി നല്ല മനസുകളുടെ കൈത്താങ്ങ് പ്രതീക്ഷിക്കുകയാണ് സുരേഷും പ്രസന്നയും.
അക്കൗണ്ട് വിവരം
പ്രസന്ന സുരേഷ്
Acc No. 67254275785
IFSE SBIN0070112
SBI
അതിരന്പുഴ ബ്രാഞ്ച്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam