
മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മലപ്പുറം ജില്ലയ്ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം. കൊവിഡ് 19 പ്രതിരോധ നടപടികളിൽ ഉപയോഗപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി എംപിയുടെ നിർദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കലക്ടർ ജാഫർ മലികിന് കൈമാറി.
കൊവിഡ് ബാധ കണ്ടെത്താനുള്ള തെർമൽ സ്കാനറുകളുമായി രാഹുൽ ഗാന്ധി; മൂന്ന് ജില്ലകളില്‍ വിതരണം ചെയ്യും
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് രാഹുല്‍ ഗാന്ധി എം പി പ്രതിരോധ സാമഗ്രികൾ നൽകിയത്. ജില്ലയിൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കലക്ടർമാർക്ക് സാമഗ്രികൾ എത്തിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. കൂടുതൽ എം പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേൽ ഉടൻ മറുപടി നൽകുമെന്നും എംഎൽഎ പറഞ്ഞു. നേരത്തെ കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ വയനാട് മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു.
'തയാറെടുക്കാന്‍ സമയമുണ്ടായിരുന്നു'; ഈ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് രാഹുല്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam