'സ്‌നേഹത്തോടെ നിങ്ങളുടെ കളക്ടര്‍ മാമന്‍'; അവധിക്കൊപ്പം കൊച്ച് കൂട്ടുകാര്‍ക്ക് നിര്‍ദേശങ്ങളുമായി കൃഷ്ണ തേജ

Published : Aug 04, 2022, 07:02 PM IST
'സ്‌നേഹത്തോടെ നിങ്ങളുടെ കളക്ടര്‍ മാമന്‍'; അവധിക്കൊപ്പം കൊച്ച് കൂട്ടുകാര്‍ക്ക് നിര്‍ദേശങ്ങളുമായി കൃഷ്ണ തേജ

Synopsis

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കൊച്ച് കൂട്ടുകാരോട് കളക്ടറുടെ നിര്‍ദേശം

ആലപ്പുഴ:  മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയില്‍ നാളെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെത്തെ പോലെ തന്നെ അവധി പ്രഖ്യാപിച്ചുള്ള ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. സ്നേഹത്തോടെ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് 'കളക്ടര്‍ മാമന്‍.

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കൊച്ച് കൂട്ടുകാരോട് കളക്ടറുടെ നിര്‍ദേശം. ഒപ്പം പോകുന്നതിന് മുൻപ് അച്ഛനമ്മമാരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും നല്ല ശീലങ്ങൾ പാലിക്കണമെന്നും മിടുക്കരാവണമെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. 

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍😜

പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്നലെ വി ആര്‍ കൃഷ്ണ തേജ അവധി പ്രഖ്യാപിച്ചത്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛനമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ' - ഇങ്ങനെയാണ് കളക്ടർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാകളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ കൂടാതെ, തൃശൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ അവധി പ്രഖ്യാപിച്ചത്. നാളെയും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

അതിതീവ്ര മഴ : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ജില്ലകളറിയാം

'കുട്ടികളെ, എന്‍റെ ആദ്യ ഉത്തരവ് നിങ്ങള്‍ക്ക് വേണ്ടി'; ആലപ്പുഴ കളക്ടറുടെ അവധി പ്രഖ്യാപനത്തിൽ കമന്‍റ് പ്രവാഹം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം