കനത്ത മഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു, ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീ പിടിച്ചു

Published : Jun 15, 2025, 08:53 PM IST
tree fell on track

Synopsis

കേരളത്തിൽ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊല്ലം: കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. റെയിൽ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ഇതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. മരം മുറിച്ച് നീക്കി ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെയാണ് പെരുമഴ പെയ്യുന്നത്. കേരളത്തിൽ വിവിധ ഇടങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായി. കണ്ണമാലിയിലും, എടവനക്കാടും വീടുകളിൽ കടൽ വെള്ളം കയറി. കണ്ണമ്മാലി ചെല്ലാനം റോഡ് മുങ്ങി. രണ്ടിടത്തും കടൽ ഭിത്തി തകർന്നത് സ്ഥിതി രൂക്ഷമാക്കി. തിരുവനന്തപുരം ശംഖുമുഖം കൊച്ചുതോപ്പിൽ കടലാക്രമണമുണ്ടായി. നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. ഇവിടെ രണ്ട് വീടുകൾ ഇടിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്