
ഇനി മുതല്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayur Temple) ദര്‍ശനം നടത്താനൊരുങ്ങി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). ലീഡര്‍ കെ കരുണാകരൻറെ (K Karunakaran) പാത പിന്തുടര്‍ന്നാണ് ഗുരൂവായൂര്‍ ക്ഷേത്രദര്‍ശനം പതിവാക്കുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നത്.
കെ കരുണാകരന്‍ എത്ര തിരക്കുണ്ടെങ്കിലും എല്ലാ മലയാള മാസം ഒന്നാം തിയതിയും ഗുരുവായൂരിലെത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആ പതിവ് പിന്തുടരനാണ് ശ്രമം. ഭഗവത് സന്നിധിയില്‍ എല്ലാ ദുഖങ്ങളും ഇറക്കി വക്കാനാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
രമേശ് ചെന്നിത്തല ഗുരുവൂയര്‍ ക്ഷേത്രത്തില്‍ ഇടക്കൊക്കെ ദര്‍ശനം നടത്താൻ എത്താറുണ്ട്. എന്നാല്‍ അതൊരു പതിവല്ല.ഇനി മുതല്‍ ഇടക്കൊക്കെ എന്നത് മാറ്റി പതിവായി എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ (Guruvayur Temple) കണ്ട് തൊഴാനാണ് മുൻ പ്രതിപക്ഷ നേതാവിൻറെ തീരുമാനം. മീനമാസം ഒന്നാം തീയതിയായ ഇന്ന് നടത്തിയ ക്ഷേത്ര ദര്ശനം ഇതിൻറെ തുടക്കമായി.
മുഖ്യമന്ത്രി പദം എന്ന മോഹത്തോടെയാണ് ചെന്നിത്തല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായി. ഇനി രക്ഷ തൻറെ രാഷ്ട്രീയ ഗുരു ലീഡറുടെ ശൈലിയാണെന്ന് ചെന്നിത്തല കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് എത്ര തിരക്കാണെങ്കിലും എല്ലാ മലയാള മാസവും ഒന്നാം തീയതി കണ്ണനെ കണ്ട്തൊഴുന്ന കരുണാകരൻ ശൈലി ചെന്നിത്തല കടമെടുക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോൺഗ്രസ്; പ്രതിസന്ധി പരിഹരിച്ചു തിരിച്ച് വരുമെന്നും ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തും. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വർക്കിംഗ് കമ്മിറ്റി കൂടി തുടർന്നടപടി സ്വീകരിക്കും. പാർട്ടിയെ ഊർജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ'; പൊതുപരിപാടിയിൽ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം
നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam