എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തി; മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

Published : Jan 07, 2023, 12:48 PM IST
എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തി; മെഡിക്കൽ കോളജ് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

Synopsis

ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. 

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി കാന്റീനിൽ എലിയും പഴകിയ ഭക്ഷണപദാർഥങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കാന്റീൻ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. അനാരോഗ്യകരമായ ചുറ്റുപാടിലായിരുന്നു കാന്റീൻ പ്രവർത്തനം.

പിഴ ഈടാക്കിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടിസ് നൽകിയതിനെത്തുടർന്ന് ഇന്ന് വൈകിട്ട് കാന്റീൻ വൃത്തിയാക്കാമെന്ന് ഉടമ സമ്മതിച്ചു. ഇന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ. എലി പ്രസവിച്ചു കിടക്കുന്നതും ദുർഗന്ധം വമിക്കുന്ന സാഹചര്യവും കണ്ടെത്തി. ഇറച്ചി, മത്സ്യം തുടങ്ങിയവ ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രദ്ധിക്കൂ, മയോണൈസ് ഇഷ്ടപ്പെടുന്നവരാണോ? അറിയേണ്ടത്...
 

PREV
click me!

Recommended Stories

മകന്‍ കരള്‍ പകുത്ത് നല്‍കിയിട്ടും അമ്മയെ രക്ഷിക്കാനായില്ല; മരണം ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച്
വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്