
മലപ്പുറം: താനാളൂരിൽ ആറ് മാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് പുളിക്കിയത്ത് കുഞ്ഞിപാത്തുമ്മയുടെ മൃതദേഹം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പോസ്മോര്‍ട്ടത്തിനായി പുറത്തെടുത്തത്.
ആറ് മാസം മുമ്പ് ഡിസംബര്‍ 30 ന് പുലര്‍ച്ചെയാണ് 85 കാരിയായ കുഞ്ഞിപ്പാത്തുമ്മ മരിച്ചത്.ഭര്‍ത്താവ് നേരത്തെ മരിച്ച ഇവര്‍ക്ക് മക്കളില്ല. ഇവരുടെ വീടും സ്ഥലവുമടക്കമുള്ള ഏതാണ്ട് ഒരു കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കള്‍ ഒരു സഹോദരന്‍റെ മൂന്നുമക്കളുടെ പേരിലേക്ക് മാറ്റിയ വിവരം മരണശേഷമാണ് മറ്റ് ബന്ധുക്കള്‍ അറിയുന്നത്.ഇതോടെ സ്വത്തിനുവേണ്ടിയുള്ള െകാലപാതകമാണോ ഇതെന്ന സംശയം ഒരു വിഭാഗം ബന്ധുക്കള്‍ക്ക് ഉണ്ടായി.പരാതിയായതോടെ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു.
നാട്ടിലെ പൊതു കാര്യങ്ങളില്‍ സജീവമായിരുന്നു കുഞ്ഞിപ്പാത്തുമ്മ.അംഗണവാടിക്കും കുടിവെള്ള പദ്ധതിക്കുമെല്ലാം സ്ഥലം സൗജന്യമായി ഇവര്‍ നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം പരാതിയില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam