
കോഴിക്കോട്: കോടഞ്ചേരിയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിടിയിലായവരില്‍ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ട്.
നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്‍റെ മകൻ നിതിൻ തങ്കച്ചനെ (25) തിങ്കളാഴ്ച വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി കണ്ണോത്ത് കൈപ്പുറം സ്വദേശി അഭിജിത്ത് ആണ് ആദ്യം പിടിയിലായത്. പിന്നീട് തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ് അഫ്‌സൽ, മുക്കം മലാംകുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് മൂവരും.
കഴിഞ്ഞ ബുധനാഴ്ച മുതൽ നിതിനെ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്‍റെ ഭാര്യയുമായുള്ള നിതിന്‍റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam