വിവാഹം ഞായറാഴ്ച, തിങ്കളാഴ്ച കാണാതായി; ഇരുപത്തിയൊന്നുകാരിയെ കണ്ടെത്തിയത് മരിച്ച നിലയിൽ

Published : Nov 01, 2022, 12:18 AM ISTUpdated : Nov 03, 2022, 07:34 AM IST
വിവാഹം ഞായറാഴ്ച, തിങ്കളാഴ്ച കാണാതായി; ഇരുപത്തിയൊന്നുകാരിയെ കണ്ടെത്തിയത് മരിച്ച നിലയിൽ

Synopsis

പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി ആണ് മരിച്ചത്. 21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വധുവിന്‍റെ വീട്ടിൽ വെച്ച നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം അതേ വീട്ടിലാണ് വരൻ താമസിച്ചത്. തിങ്കളാഴ്ച വൈകീട്ട് നന്ദിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 5.30-ഓടെ സമീപത്തെ തോട്ടത്തിൽ നന്ദിനിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു.  തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് നന്ദിനി തോട്ടത്തിന്‍റെ ഭാഗത്തേക്ക് പോയി. എന്നാല്‍, ഏറെ നേരം കഴിഞ്ഞും നന്ദിനി തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ശ്മശാനത്തിന് അടുത്തായി നന്ദിനിയെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി  കഴിച്ചതിന്‍റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്‍റെയും പ്രാഥമിക നിഗമനം. നന്ദിനിയുടെ അച്ഛന്‍ പഴനിസ്വാമി ജോലിക്ക് നില്‍ക്കുന്ന ചെമ്മണാംപതിയിലെ തോട്ടത്തില്‍ വച്ചായിരുന്നു നന്ദിനിയുടെയും കെവിന്‍റെയും വിവാഹം. വിവാഹത്തിന് പിന്നാലെ നവവധു മരിക്കാനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നും അന്വേഷണ ചുമതല കൊല്ലപ്പോട് എസ് ഐ സി ബി മധുവിനാണെന്നും ചിറ്റൂര്‍ ഡിവൈഎസ്പി സി സുന്ദരന്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്